Sat. Feb 22nd, 2025

സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് ഒരു ദാക്ഷിണ്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സഹായത്തിനായി ആളുകള്‍ ഓഫീസില്‍ വരുന്നത് ഔദ്യാര്യമായി കാണേണ്ടതില്ലന്നും അതവരുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഫയലുകളുടെ വേഗത വർദ്ധിപ്പിച്ച് ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രശ്ന പരിഹാരം കണ്ടെത്തണം. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സിവില്‍ സര്‍വ്വീസ് ആണ് നമുക്ക് ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.