Mon. Dec 23rd, 2024

കീവ്: യുക്രൈനില്‍ വീണ്ടും മിസൈലാക്രമണം നടത്തി റഷ്യ. മധ്യ യുക്രെയ്‌നിയന്‍ നഗരങ്ങളായ ഉമാന്‍, നിപ്രോ എന്നിവിടങ്ങളുണ്ടായ റഷ്യന്‍ ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഉമാനില്‍ ബഹുനില കെട്ടിടത്തില്‍ മിസൈല്‍ പതിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു. മേഖലയിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളിലെല്ലാം വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ റഷ്യ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. തെക്കന്‍ യുക്രെയ്‌നിന്റെ തുറമുഖ നഗരമായ നിപ്രോയിലുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീയും മൂന്ന് വയസ്സുള്ള മകളും കൊല്ലപ്പെട്ടു. ഏഴ് മിസൈലുകളാണ് നഗരത്തില്‍ പതിച്ചതെന്ന് നിപ്രോ സൈനിക അഡ്മിനിസ്‌ട്രേഷന്‍ മേധാവി സെര്‍ഹി ലൈസാക് അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം