Sun. Feb 23rd, 2025

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഭീഷണിക്കത്തയച്ചയാള്‍ അറസ്റ്റില്‍. ദയാ സിങ് എന്ന അയ്ഷിലി ജാമാണ് പിടിയിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെയാണ് ഇയാള്‍ രാഹുല്‍ ഗാന്ധിക്ക് ഭീഷണി കത്തയച്ചത്. മധ്യപ്രദേശില്‍ യാത്ര എത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി. രാഹുല്‍ ഗാന്ധിയെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു കത്ത്. ഇന്ദോറിലെ ബേക്കറിക്ക് സമീപത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്. ട്രെയിനില്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അതേസമയം, രാഹുല്‍ ഗാന്ധിക്ക് ഇയാള്‍ ഭീഷണിക്കത്ത് അയക്കാനിടയായ സാഹചര്യം ഇനിയും വ്യക്തമല്ല. 2022 നവംബറിലാണ് ഇയാള്‍ ഭീഷണിക്കത്ത് അയച്ചത്. ഐപിസി സെക്ഷന്‍ 507 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം