Mon. Dec 23rd, 2024

ദേവികുളം തെരഞ്ഞെടുപ്പിൽ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി. എ രാജയ്ക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ സഭയില്‍ വോട്ടവകാശം ലഭിക്കില്ല. നിയമസഭ അലവന്‍സും പ്രതിഫലവും കൈപ്പറ്റാന്‍ അര്‍ഹതയുണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. കേസ് ജൂലൈ 12 ന് വീണ്ടും പരിഗണിക്കും. പരിവര്‍ത്തിത ക്രൈസ്തവനായ എ രാജയ്ക്ക് സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രാജയുടെ വിജയം അസാധുവാക്കിയത്. ഇതിനെതിരെയാണ് രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.