Thu. Jan 23rd, 2025

റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. കേസിലെ സാക്ഷിയെന്ന നിലയിലാണ് മാലിക്കിനോട് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീര്‍ ഗവര്‍ണ്ണറായിരിക്കേ 2018ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സത്യപാല്‍ മല്ലിക് റദ്ദാക്കിയിരുന്നു. കരാറില്‍ അഴിമതിയുണ്ടെന്ന മാലിക്കിന്റെ ആരോപണത്തെ തുടര്‍ന്നാണ് സിബിഐ കേസെടുത്തത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം