Mon. Dec 23rd, 2024

മോദി പരാമര്‍ശത്തില്‍ സൂറത്ത് സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി നൽകിയ അപ്പീൽ ​ഗുജറാത്ത് ഹൈക്കോടതി നാളെ പരി​ഗണിക്കും. ജസ്റ്റിസ് ഹേമന്ത് പ്രാഛകിന്റെ ബെഞ്ചാണ് ഹർജി പരി​ഗണിക്കുക. നേരത്തെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് ഗീതാ ഗോപി പിന്മാറിയിരുന്നു.  കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി രജിസ്ട്രാര്‍ വഴി ജഡ്ജി ഗീതാ ഗോപി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.