Thu. Jan 23rd, 2025

2020ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിശ്രമത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. തിരഞ്ഞെടുപ്പ് അട്ടിമറിശ്രമത്തില്‍  ട്രംപിന്റെ പങ്ക് അന്വേഷിക്കുന്ന ഗ്രാന്‍ഡ് ജൂറിക്ക് മുന്നില്‍ പ്രധാന സാക്ഷി മൈക്ക് പെന്‍സ് ഹാജരായി. ഏഴ് മണിക്കൂറിലധികമാണ് പെന്‍സ് വാഷിംഗ്ടണിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മൈക്ക് പെന്‍സിനെ വെളിപ്പെടുത്തലിന് അനുവദിക്കരുതെന്ന ഡോണാള്‍ഡ് ട്രംപിന്റെ അപ്പീല്‍ ഫെഡറല്‍ കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ. ബാരറ്റ് പ്രെറ്റിമാന്‍ ഫെഡറല്‍ കോടതിയില്‍ പെന്‍സ് ഹാജരായത്. പെന്‍സ് ഹാജരാകുന്നതിന് മുന്നോടിയായി കോടതിയിലും പരിസരത്തും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പെന്‍സ് മത്സരിക്കാനുള്ള സാധ്യത നിലനില്‍ക്കെയാണ് ഗ്രാന്‍ഡ് ജൂറിക്ക് മുന്‍പാകെ ഹാജരായത്. ഇതോട ട്രെംപിന് രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം