2017ൽ തെഹ്റാനിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ അമേരിക്കക്ക് 312 ദശലക്ഷം ഡോളർ പിഴയിട്ട് ഇറാൻ കോടതി.18 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ അമേരിക്കക്കെതിരെ നേരിട്ടുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല. യുഎസ് സർക്കാറും മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷും ബറാക് ഒബാമയും ഇറാന്റെ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടേയും കുടുംബങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിധി. ഭീകര സംഘടനയുടെ സംഘാടനത്തിനും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നതിലും യുഎസിനുള്ള പങ്ക് മുൻനിർത്തിയാണ് വിധിയെന്നാണ് ഇറാൻ വാർത്ത ഏജൻസി പറയുന്നത്.