തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണില്‍ നിന്നും കരാര്‍ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്. ഇതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ഫയലുകള്‍ കൈമാറി. മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണര്‍ രാജീവന്‍ പുത്തലത്തിനെതിരെ കൊല്ലം ആന്റി കറപ്ഷന്‍ മിഷന്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് വിജിലന്‍സിന്റെ അന്വേഷണം. ഐഐ ക്യാമറകളിലെ ഇടപാട് ഉള്‍പ്പെടെ അഞ്ച് കാര്യങ്ങളില്‍ അന്വേഷണത്തിന് മാര്‍ച്ച് മാസത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കിയത്. ഗതാഗതവകുപ്പിന്റെ സേയ്ഫ കേരള പദ്ധതിയെ കുറിച്ചുളള പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. സെയ്ഫ കേരള പദ്ധതിയിലെ പ്രധാന വരുമാനമാര്‍ഗമായി സര്‍ക്കാര്‍ കണ്ടിരുന്നത് എഐ ക്യാമറകള്‍ വഴി ലഭിക്കുന്ന പിഴപ്പണമായിരുന്നു. പദ്ധതിയുടെ ചുമതലക്കാരനായ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവന്‍ പുത്തലത്തിനെതിരെ അഞ്ച് കാര്യങ്ങള്‍ അന്വേഷിക്കമെന്നായിരുന്നു വിജിലന്‍സിന് ലഭിച്ച പരാതി. അതില്‍ പ്രധാനപ്പെട്ട ആരോപണം എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടാന്നായിരുന്നു.