Wed. Jan 22nd, 2025

വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. തിരുവനന്തപുരം തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ രാവിലെ 10.30 നാണ് ഫ്ലാഗ് ഓഫ്. തുടർന്ന് 11 മണിക്ക് കേന്ദ്ര സർക്കാരിന്റെ വിവിധ വികസന പദ്ധതികളുടെയും കൊച്ചി വാട്ടർ മെട്രോയുടെയും ഉദ്ഘാടനവും മോദി നിർവഹിക്കും. റയിൽവേയുമായി ബന്ധപ്പെട്ട് 1900 കോടിയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. ഉദ്ഘാടന പരിപാടികൾക്ക് ശേഷം 12.440 ഓടെ പ്രധാനമന്ത്രി സൂറത്തിലേക്ക് പോകും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.