ദക്ഷിണ ചൈന കടലിന്മേലുള്ള ചൈനയുടെ പരമാധികാരം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയും ജപ്പാനും ഉൾപ്പെടെ ഇന്തോ-പസഫിക് സഖ്യകക്ഷികളുമായി നയതന്ത്ര, പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഓസ്ട്രേലിയ. കാൻബറയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള സർക്കാറാണ് പ്രതിരോധ നയ അവലോകനം പ്രസിദ്ധീകരിച്ചത്. അവലോകന റിപ്പോർട്ടിൽ ഓസ്ട്രേലിയയുടെ പ്രത്യക്ഷ സൈനിക ഭീഷണിയായി ചൈനയെ പരമാർശിക്കുന്നില്ല. എന്നാൽ, ദക്ഷിണ ചൈന കടലിൽ അവകാശം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കം ഇന്തോ-പസഫിക് മേഖലയിലെ ആഗോള നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ഓസ്ട്രേലിയ പറഞ്ഞു.