Mon. Dec 23rd, 2024

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിന്റെ ഭാഗമായി ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നിയന്ത്രണത്തിന്‍രെ ഭാഗമായി ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് എന്നിവ നാളെ കൊച്ചുവേളിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. മലബാര്‍ എക്‌സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രമാകും സര്‍വ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മലബാര്‍ എക്‌സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. ചെന്നൈ മെയില്‍ ഇന്നും നാളെയും കൊച്ചുവേളിയില്‍ സര്‍വ്വീസ് നിര്‍ത്തുകയും കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുകയും ചെയ്യും. അമൃത എക്‌സ്പ്രസും ശബരി എക്‌സ്പ്രസും ഇന്ന് കൊച്ചുവേളിയിലും നാഗര്‍കോവില്‍ – കൊച്ചുവേളി എക്‌സ്പ്രസ് ഇന്നും നാളെയും നേമത്തും സര്‍വീസ് നിര്‍ത്തും. കൊല്ലം – തിരുവനന്തപുരം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഇന്നും നാളെയും കഴക്കൂട്ടത്ത് സര്‍വ്വീസ് അവസാനിപ്പിക്കുകയും കഴക്കൂട്ടത്ത് നിന്ന് പുറപ്പെടുകയും ചെയ്യും. കൊച്ചുവേളി – നാഗര്‍കോവില്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിക്ക് പകരം രണ്ടര മണിക്ക് നെയ്യാറ്റിന്‍കരയില്‍ നിന്നായിരിക്കും പുറപ്പെടുക. നാളെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പവര്‍ ഹൗസ് റോഡിലെ രണ്ടാം ഗേറ്റ് വഴി മാത്രമായി യാത്രക്കാരുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗ് കേന്ദ്രങ്ങവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം