Sun. Feb 2nd, 2025

അപകീർത്തി കേസിലെ കോടതി വിധിക്കെതിരെ കോൺഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. സെഷൻസ് കോടതി വിധിയിൽ അപാകതയുണ്ടെന്നും പരാതിക്കാരൻ പ്രധാനമന്ത്രി അല്ലെന്നതടക്കമുള്ള കാര്യങ്ങൾ രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടും. പട്‌ന കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയും ബീഹാർ  ഹൈക്കോടതി ഇന്ന് പരിഗണിക്കും. സൂറത്ത് കോടതി വിധിച്ച രണ്ട് വർഷം തടവ് അപ്പീൽ പരിഗണിക്കുന്നത് വരെ സെഷൻ കോടതി മരവിപ്പിച്ചിട്ടുണ്ട്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.