Wed. Jan 22nd, 2025

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതിൽ അനൂകൂല നിലപാട് അറിയിച്ച് ഇന്ത്യൻ സൈന്യം. യുകെ, യുഎസ്, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെയും പൗരന്മാരെയും വരും മണിക്കൂറുകളിൽ സുരക്ഷിതമായി വ്യോമമാർഗം ഒഴിപ്പിക്കുമെന്ന് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനായി സൈനിക വിമാനങ്ങൾ ഉപയോഗിക്കും.

സുഡാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. അമേരിക്കൻ സഹായവും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യക്കാർ അടക്കം 157 പേരെ സുഡാനിൽ നിന്ന് പുറത്തെത്തിച്ചതായി സൗദി അറേബ്യ സ്ഥിരികരിച്ചിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.