Mon. Dec 23rd, 2024

വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനവും ട്രാക്ക് നവീകരണവും കണക്കിലെടുത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ട്രെയിൻ സർവീസുകളിലും മാറ്റമുണ്ട്. ഇന്നത്തെ തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയും നാളത്തെ കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കി. ഇന്നത്തെ എറണാകുളം – ഗുരുവായൂർ സ്പെഷലും, ഷൊർണൂർ കണ്ണൂർ മെമുവും റദ്ദാക്കി.

ഇന്നത്തെ കണ്ണൂർ – എറണാകുളം എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയിൽ എന്നിവ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ചെന്നൈ മെയിലിന്‍റെ മടക്കയാത്ര തൃശൂരിൽ നിന്നായിരിക്കും. ഇന്നും നാളെയും. മലബാർ എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയാണ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം – തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക. നാഗർകോവിൽ – കൊച്ചുവേളി ട്രെയിൻ നേമം വരെ മാത്രമേ സർവീസ് നടത്തൂ.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.