Mon. Dec 23rd, 2024

കെഎസ്‌യു വൈസ് പ്രസിഡന്റ്‌ രാജിവച്ചു. എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് രാജിവച്ചത്. പുനഃസംഘടന തർക്കത്തെ തുടർന്നാണ് രാജി നൽകിയത്. വിവാഹം കഴിഞ്ഞവർ വേണ്ടന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്‌ നേതൃത്വം നിൽക്കുകയാണ്. തർക്കം രൂക്ഷമായതോടെ കൂടുതൽ പേർ രാജിവെച്ചേക്കും. ഏപ്രിൽ 8 നാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. കെ സുധാകരനും അദ്ദേഹത്തോട് ചേർന്ന് നിൽക്കുന്ന ആളുകളും സമ്മർദ്ദം ശക്തമാക്കിയതോടെയാണ് രാജിയെന്നാണ് വിവരം. പുതിയ കെഎസ്‌യു നേതൃത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം നൽകിയ പട്ടിക വെട്ടിയും തിരുത്തിയും കൂടുതൽ പേരെ ഉൾപ്പെടുത്തിയുമാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്. വിവാഹം കഴിഞ്ഞവർ സംഘടനയിൽ ഉണ്ടാകരുതെന്ന നിർദ്ദേശങ്ങളൊന്നും ബൈലോയിൽ ഇല്ല. പ്രായപരിധി പാലിക്കണമെന്ന നിർദ്ദേശമുണ്ട്. എന്നാൽ സംസ്ഥാന പ്രസിഡന്റടക്കം പ്രായത്തിൽ ഇളവ് നേടിയാണ് ഭാരവാഹിത്വത്തിലേക്ക് വന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.