ഡല്‍ഹി: രാജ്യത്ത് കാലാവസ്ഥ ദുരന്തങ്ങള്‍ മൂലം 2022ല്‍ 1600 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന്‌ലാക കാലാവസ്ഥ സംഘടന. ഇടിമിന്നലില്‍ 900 മരണവും പ്രളയത്തിലും മണ്ണിടിച്ചിലിലുമായി 700 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഡബ്ല്യു.എം.ഒയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള തലത്തില്‍ കാലാവസ്ഥ വ്യതിയാനം മൂലം 95 മില്ല്യണ്‍ പേര്‍ക്ക് പാലായനം ചെയ്യേണ്ടിവന്നു. കാലാവസ്ഥ വ്യതിയാനം കടുക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് പാര്‍പ്പിടം നഷ്ടമാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022ലെ പ്രീ മണ്‍സൂണ്‍ സീസണില്‍ ഇന്ത്യയിലും പാകിസ്താനിലുമുണ്ടായ ഉഷ്ണതരംഗം ഭക്ഷ്യധാന്യ വിളവിനെ പ്രതികൂലമായി ബാധിച്ചു. വിളവ് കുറഞ്ഞതോടെ ഇന്ത്യയില്‍നിന്ന് ഗോതമ്പ് കയറ്റുമതി നിര്‍ത്തിവെച്ചു. ഇത് ആഗോളതലത്തില്‍ ഭക്ഷ്യക്ഷാമ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താപനില വര്‍ധിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ ഉയരുന്നത് സാമ്പത്തിക സാമൂഹിക അസമത്വം സൃഷ്ടിച്ചേക്കുമെന്നും ഇവ ആഗോള ഭക്ഷ്യപ്രതിസന്ധി, പ്രളയം, ഉഷ്ണതരംഗം, വരള്‍ച്ച തുടങ്ങിയവക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.