Mon. Dec 23rd, 2024

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളുടെ കാര്യത്തിലും അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന ട്രെയിന് ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു. അതേസമയം, ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പില്ല. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. എട്ട് മണിക്കൂര്‍ 05 മിനിറ്റ് സമയമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് കാസര്‍കോട് എത്തുക. തിരിച്ച് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. അതേസമയം, വന്ദേ ഭാരത് എക്‌സ്പ്രസ് യാത്ര ചെയ്യുമ്പോള്‍ ഒരു ട്രെയിനും പിടിച്ചിടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. സ്റ്റോപ്പുകള്‍ കൂടുതല്‍ വേണമെന്ന ആവശ്യം റെയില്‍വേക്ക് മുന്നിലുണ്ട്. കേരളത്തിലെ ട്രെയിനുകളില്‍ പഴയ ബോഗികള്‍ക്ക് പകരം പുതിയ ബോഗികള്‍ വേണമെന്ന ആവശ്യവും റെയില്‍വേക്ക് മുന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സമയക്രമം

തിരുവനന്തപുരം – 5.20
കൊല്ലം – 6.07
കോട്ടയം – 7.20
എറണാകുളം – 8.17
തൃശ്ശൂര്‍ – 9.22
ഷൊര്‍ണൂര്‍ – 10.02
കോഴിക്കോട് – 11.03
കണ്ണൂര്‍ 12.02
കാസര്‍കോട് – 1.30

മടക്കയാത്ര സമയക്രമം

കാസര്‍കോട് – 2.30
കണ്ണൂര്‍ – 3.28
കോഴിക്കോട് – 4.28
ഷൊര്‍ണ്ണൂര്‍ – 5.28
തൃശ്ശൂര്‍ – 6.03
എറണാകുളം – 7.05
കോട്ടയം – 8
കൊല്ലം – 9.18
തിരുവനന്തപുരം – 10.35

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം