Mon. Dec 23rd, 2024

ഡല്‍ഹി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. 12 തുഗ്ലക് ലൈനിലെ വസതിയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇന്നലെയോടെ സാധനങ്ങള്‍ മാറ്റിയിരുന്നു. അയോഗ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വസതി ഇന്ന് ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം. 2005 മുതല്‍ താമസിച്ചുവരുന്ന വസതിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ഒഴിയുന്നത്. അതേസമയം, രാഹുല്‍ ഗാന്ധി എങ്ങോട്ടേക്കാണ് താമസം മാറുക എന്നതില്‍ വ്യക്തത വന്നിട്ടില്ല വസതിയില്‍ നിന്ന് നീക്കിയ സാധനങ്ങളില്‍ ചിലത് 10 ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്കാണ് മാറ്റിയിരിക്കുന്നത്. വസതി ഒഴിയുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചേക്കും. സോണിയ ഗാന്ധിയുടെ വീട്ടിലായിരിക്കും ഇനി രാഹുലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകാരികമായി ഏറെ അടുപ്പമുള്ള വീടാണെന്നും എന്നാല്‍ നിര്‍ദേശം അനുസരിച്ച് പറഞ്ഞ സമയത്ത് തന്നെ വസതിയൊഴിയുമെന്നുമാണ് രാഹുല്‍ അധികൃതര്‍ക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം