Thu. Jan 23rd, 2025

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തിനെത്തിയവര്‍ക്ക് സൂര്യാഘാതമേറ്റ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആരോപണവുമായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എം.പി. യഥാര്‍ത്ഥ മരണക്കണക്ക് സര്‍ക്കാര്‍ മറച്ചുവെക്കുന്നുവെന്നാണ് ആരോപണം. 14 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കെങ്കിലും 50 മുതല്‍ 75 വരെ ആളുകള്‍ മരിച്ചതായും മഹാരാഷ്ട്ര സര്‍ക്കാര്‍ യഥാര്‍ഥ കണക്ക് മറച്ചുവെക്കുകയാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നാണ് യഥാര്‍ഥ മരണസംഖ്യ മനസ്സിലാക്കിയതെന്നും ശിവസേന അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ വീടുകളില്‍ സര്‍ക്കാര്‍ പ്രതിനിധികളും മറ്റുമെത്തി കുടുംബാംഗങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ്. ക്രൂരമായ സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ രാജിവെക്കണമെന്ന് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം