Mon. Dec 23rd, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 22 മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം. റെയില്‍വേയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ചില ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനശതാബ്ദി അടക്കമുള്ള ട്രെയിനുകള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും സര്‍വീസ് നടത്തില്ല. മൂന്ന് ട്രെയിനുകള്‍ക്കാണ് ഭാഗീകയമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം