Wed. Jan 22nd, 2025

അപകീർത്തി കേസിൽ രാഹുൽ ​ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി. കുറ്റക്കാരനാണെന്ന സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അഡീഷണൽ സെഷൻസ് ജഡ്ജി ആർപി മൊ​ഗേര അം​ഗീകരിച്ചില്ല. രണ്ട് അപേക്ഷകളാണ് സൂറത്ത് സെഷൻസ് കോടതിയിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ചിരുന്നത്. വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോ​ഗ്യത തുടരും. അപകീർത്തി പരാമർശത്തിൽ സിജെഎം കോടതി രാഹുലിനെ രണ്ടു വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. ഇതേത്തുടർന്നാണ് രാഹുലിനെ ലോക്സഭ സെക്രട്ടേറിയറ്റ് ലോക്സഭയിൽ നിന്നും അയോ​ഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്.

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.