ജനസംഖ്യയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ. ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേരാണ് ഇന്ത്യയിൽ കൂടുതലുള്ളത്. യുഎൻ ജനസംഖ്യ ഫണ്ട് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. റിപ്പോർട്ട് പ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യ. 142.86 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ഇന്ത്യൻ ജനസംഖ്യയിൽ 25 ശതമാനവും 14 വയസ്സിൽ താഴെയുള്ളവരാണ്. 10-19 പ്രായക്കാർ 18 ശതമാനം, 10-24 പ്രായക്കാർ 26 ശതമാനം, 15-64 പ്രായത്തിനിടയിലുള്ളവർ 68 ശതമാനം, 65 വയസ്സിനു മുകളിൽ ഏഴു ശതമാനം എന്നിങ്ങനെയും കണക്കുകൾ പറയുന്നു.