Sat. Jan 18th, 2025

അരിക്കൊമ്പന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്പെഷ്യൽ  സിറ്റിങ് നടത്തിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ അരിക്കൊമ്പനെ മാറ്റാൻ ഉചിതമായ സ്ഥലം നിശ്ചയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം, പറമ്പിക്കുളത്തേക്ക് തന്നെ മാറ്റുമെന്നും ഹൈക്കോടതി പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ നേരത്തെ തീരുമാനിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയത്തിൽ ഇടപ്പെടാനാകില്ലെന്ന്  സുപ്രീംകോടതി പറഞ്ഞു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.