Sat. May 3rd, 2025

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിക്ക് പിഴ. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 10 ശതമാനമാണ് കോലിക്ക് പിഴയിട്ടിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ പരാജയത്തിനു പിന്നാലെയാണ് പിഴ. പിഴയിടാന്‍ കാരണമായ സംഭവം എന്തെന്ന് ബിസിസിഐ ഉപദേശക സമിതി വ്യക്തമാക്കിയിട്ടില്ലെങ്കിലും മത്സരത്തില്‍ ചെന്നൈ താരം ശിവം ദുബെയുടെ വിക്കറ്റ് വീണപ്പോള്‍ കോലി ആഘോഷിച്ച രീതിയാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.