വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരമെന്ന് വിലയിരുത്തി റയില്‍വേ. ഏഴുമണിക്കൂര്‍ പത്ത് മിനിററ് കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനായതിനാല്‍ ഭാവിയില്‍ ഇതിലും കുറഞ്ഞ സമയത്ത് സര്‍വീസ് സാധ്യമാകുമെന്നാണ് കണക്ക് കൂട്ടല്‍. പരീക്ഷണ ഓട്ടം വിലയിരുത്തിയ ശേഷമാകും ട്രെയിന്‍ ടൈംടേബിളില്‍ റയില്‍വേ അന്തിമ തീരുമാനമെടുക്കുക. ക്രൂ ചെയ്ഞ്ച് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയമെടുത്തു. ചില സ്റ്റോപ്പുകളിലും അധിക സമയമെടുത്തിട്ടുണ്ട്. ഇതൊഴിവാക്കിയാല്‍ ഇനിയും യാത്രാസമയം കുറയും. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വേണാടിനും ജനശതാബ്ദിക്കും ഇടയിലായി സര്‍വീസ് നടത്താനാണ് ആലോചന. ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയപ്പോള്‍ വേണാടും ജനശതാബ്ദിയും ഉള്‍പ്പെടെയുളള ട്രെയിനുകള്‍ 20 മിനിറ്റോളം വൈകിയിരുന്നു. കൃത്യമായ ടൈംടേബിള്‍ വരുന്നതോടെ ഈ പ്രതിസന്ധിയും പരിഹരിക്കപ്പെടും. ആവശ്യമെങ്കില്‍ ഒരു തവണകൂടി ട്രയൽ റണ്‍ നടത്തും.