Mon. Dec 23rd, 2024

ബ്രിട്ടണിലെ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം എൻഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിയിലുള്ള സിടിസിസിആർ വിഭാഗം, കേസ് എൻഐഎക്ക് കൈമാറി. കഴിഞ്ഞ മാസം 19നാണ് ഖലിസ്ഥാൻ അനുകൂലികൾ ബ്രിട്ടണിലെ ഇന്ത്യ ഹൈക്കമ്മീഷനിലെ ഇന്ത്യൻ ദേശീയ പതാക മാറ്റി ഖലിസ്ഥാൻ പതാക ഉയർത്തിയത്. ബ്രിട്ടണിൽ ചെന്നുള്ള അന്വേഷണമായിരിക്കും എൻഐഎ നടത്തുകയെന്നാണ് ലഭിക്കുന്ന വിവരം. അമൃത്പാൽ സിംഗിനെ പിടികൂടാനുള്ള നീക്കത്തിനെതിരെയാണ് ഖാലിസ്ഥാൻ അനുകൂലികൾ ബ്രിട്ടണിനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം നടത്തിയത്. ഇതിനെതീരെ  ഇന്ത്യ ബ്രിട്ടനോട് വലിയ പ്രതിഷേധം അറിയിച്ചിരുന്നു. സംഭത്തിൽ യുഎപിഎ നിയമപ്രകാരം ഡൽഹിയിൽ ഒരു കേസും രജിസ്റ്റർ ചെയ്തു. തുടർന്നാണ് എൻഐഎ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.