Thu. Jan 23rd, 2025

ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ കേരളവും തമിഴ്‌നാടും തീരുമാനിച്ചു. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരള സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടി കത്തിലാണ് എല്ലാവിധ പിന്തുണയും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടിനെ അറിയിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും സര്‍ക്കാരും ഗവര്‍ണറും നിലവില്‍ രണ്ട് തട്ടിലാണ്.

ഫെഡറല്‍ സംവിധാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റം ഗവര്‍ണര്‍മാര്‍ നടത്തുന്നതായി കേരള,തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ അഭിപ്രായപ്പെടുന്നു. ബില്ലുകളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടും ഗവര്‍ണര്‍മാര്‍ ഒപ്പിടാത്ത സാഹചര്യമാണുള്ളതെന്നും ഇരുസര്‍ക്കാരുകളും പറയുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.