Mon. Dec 23rd, 2024

അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഫീസ് നിയന്ത്രിക്കാന്‍ ത്രിതല സംവിധാനമൊരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഫീസ് റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കോടതി അംഗീകരിച്ചു.

സ്‌കൂള്‍, ജില്ല, സംസ്ഥാന തലത്തിലാണ് റെഗുലേറ്ററി കമ്മിറ്റികള്‍ രൂപീകരിക്കുക. പിടിഎ പ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തിയാണ് സ്‌കൂള്‍ തല കമ്മിറ്റി രൂപീകരിക്കേണ്ടത്. ഓരോ സ്‌കൂളിലുമൊരുക്കുന്ന സൗകര്യങ്ങള്‍ക്കനുസരിച്ച് ഫീസ് നിശ്ചയിക്കാം. ജീവനക്കാരുടെ ശമ്പളമടക്കമുള്ള ചിലവുകൾ അടിസ്ഥാനമാക്കിയാവണം ഫീസ്. കമ്മിറ്റി അംഗീകരിച്ച ഫീസില്‍ കൂടുതല്‍ വാങ്ങരുത്. ക്യാപിറ്റേഷന്‍, റീ അഡ്മിഷന്‍ ഫീസുകൾ പാടില്ല.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.