Sun. Dec 22nd, 2024

യുഎസിലെ അലബാമയിൽ ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ മോണ്ട്ഗോമറിയുടെ വടക്ക് കിഴക്കുള്ള ചെറു പട്ടണമായ ഡാടെവില്ലെയിലെ ഒരു ഡാൻസ് സ്റ്റുഡിയോയിൽ നടന്ന ജന്മദിനാഘോഷ പരിപാടിക്കിടെയാണ് വെടിവെപ്പ് നടന്നത്. തോക്കുമായി എത്തിയ അക്രമി അവിടെ കൂടിയിരിക്കുന്നവരുടെ നേരെ നിർത്താതെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കൗമാരപ്രായക്കാരാണ്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.