Mon. Dec 23rd, 2024

വന്ദേഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമല്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുൻ എംഡിയും ബിജെപി നേതാവുമായ ഇ ശ്രീധരൻ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീധരന്റെ പരാമർശം. 160 കിലോമീറ്റർ വേഗതയിൽ പോകാൻ ശേഷിയുള്ള വ​ന്ദേഭാരത് ട്രെയിൻ കൊണ്ടുവന്ന് 90 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നത് വിഡ്ഢിത്തമാണെന്നും പബ്ലിസിറ്റിക്കും ഷോ കാണിക്കാനും മാത്രമേ അതിലൂടെ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 14നാണ് വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലെത്തിയത്. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന്‌ തിരുവനന്തപുരത്ത്‌ വന്ദേഭാരത് ഫ്ലാഗ്ഓഫ്‌ ചെയ്യും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.