Mon. Dec 23rd, 2024

ലോക്സഭാ അയോഗ്യതയ്ക്ക് കാരണമായ 2019 ലെ പ്രസംഗ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പണമെല്ലാം ഒഴുക്കുന്നത് അദാനിക്ക് വേണ്ടിയാണെന്നും എന്നാൽ കോൺഗ്രസ് ദരിദ്രർക്കും മഹിളകൾക്കും യുവാക്കൾക്കും വേണ്ടിയാണ് പണം ചെലവഴിക്കാൻ പോകുന്നതെന്നും  രാഹുൽ പറഞ്ഞു.കർണാടക കോൺഗ്രസിന്റെ നാല് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധി മോദിയെ വിമർശിച്ചത് . കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സത്യമേവ ജയതേ യാത്രയ്ക്ക് തുടക്കം കുറിക്കാനെത്തിയതായിരുന്നു രാഹുൽ.കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറുമെന്നും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പാലിക്കപ്പെടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.