Wed. Jan 22nd, 2025

കണ്ണൂരിൽ മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെ അപമാനിച്ചെന്ന പരാതിയില്‍ ധര്‍മ്മടം എസ്എച്ച്ഒയ്ക്ക്  സസ്പെന്‍ഷന്‍. വയോധിക എത്തിയ കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും മ‍ർദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കെ വി സ്മിതേഷിനെ സസ്പെൻഡ് ചെയ്തത്. എടക്കാട് സ്വദേശി അനില്‍കുമാറിന്റെ അമ്മയോട് മോശമായി പെരുമാറിയ ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയെ ആണ് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി  സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. എസ്എച്ച്ഒ മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ പറ‍ഞ്ഞു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.