ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കുനേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് ഇന്ത്യ. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വസിക്കുന്നുവെന്നും ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. പൊതുപരിപാടിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ജപ്പാൻ പ്രധാനമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. അക്രമി എറിഞ്ഞ സ്‌മോക്ക് ബോംബ് വേദിക്ക് സമീപം വീഴുകയായിരുന്നു. സ്ഫോടനത്തിൽ ഫുമിയോ കിഷിദ പരിക്കില്ലാതെ രക്ഷപ്പെട്ടു. അക്രമിയെന്ന് കരുതുന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.സുരക്ഷാ ഉദ്യോഗസ്ഥർക്കടക്കം ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. അക്രമിയുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അക്രമ കാരണവും വ്യക്തമല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കിഷിദ വകയാമയിലെത്തിയത്. പ്രദേശിക തുറമുഖം സന്ദർശിച്ചതിന് ശേഷം ചെറിയ പൊതു യോഗത്തിൽ സംസാരാക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണം.