Mon. Dec 23rd, 2024

കാലാവസ്ഥ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. വിക്ഷേപണത്തിന്‍റെ ഭാഗമായി തായ്‌വാന്‍റെ വടക്ക് ഭാഗത്ത് ചൈന വിമാനം പറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.റോക്കറ്റ് അവശിഷ്ടങ്ങൾ വീഴാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് നോ ഫ്ലൈ സോൺ ഏർപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, തായ്‌വാൻ പ്രതിഷേധത്തെ തുടർന്ന് നിയന്ത്രണം ഇന്ന് രാവിലെ 27 മിനിറ്റ് മാത്രമായി കുറച്ചിരുന്നു.കാലാവസ്ഥാ ഉപഗ്രഹമായ ഫെങ്‌യുൺ 3ജി വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗാൻസുവിൽനിന്ന് രാവിലെ 9.36ന് വിജയകരമായി വിക്ഷേപിച്ചതായി ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപറേഷൻ അറിയിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.