Mon. Nov 25th, 2024

ബ്രഹ്മപുരം മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ തീ പിടിച്ചതോടെ കൊച്ചിയിലെ ജനങ്ങള്‍ ആശങ്കയിലാണ്. പറവൂരിലെ സമീപപ്രദേശങ്ങളിലെ ജനങ്ങളും പരിഭ്രാന്തിയിലാണ്. എന്നാല്‍ പറവൂരിനെ മറ്റൊരു ബ്രഹ്മപുരം ആക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് പറവൂരിലെ ഹരിതകര്‍മ സേനാ അംഗങ്ങള്‍.

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീ പിടിച്ചതോടെ പറവൂരിനെ ബ്രഹ്മപുരം ആക്കാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് പറവൂര്‍ നഗരസഭയും ഹരിതകര്‍മ സേനാംഗങ്ങളും.

വെടിമറയിലാണ് പറവൂര്‍ നഗരസഭയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥിതിചെയ്യുന്നത്. മൂന്ന് രീതിയിലാണ് ഇവിടെ മാലിന്യം സംസ്‌കരിക്കുന്നത്. ജൈവമാലിന്യം സംസ്‌ക്കരിക്കുന്നതിനായി മണ്ണിര കമ്പോസ്റ്റ്, വെര്‍മിക്ക് കമ്പോസ്റ്റ്, പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണം എന്നീ രീതികളിലാണ്.

ഹരിത കര്‍മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ വെടിമറയില്‍ എത്തിച്ച് വേര്‍തിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയാണ്. തീപിടിച്ചാല്‍ അണക്കാനുള്ള സജ്ജീകരണങ്ങളെല്ലാം പറവൂര്‍ നഗരസഭ ഒരുക്കിയിട്ടുണ്ടെന്ന് കൗണ്‍സിലര്‍ ജഹാംഗീര്‍ പറഞ്ഞു. 40 തോളം ജോലിക്കാരാണ് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ജോലിചെയ്യുന്നത്. ഹരിതകര്‍മ സേനാംഗങ്ങളാണ് ഇവിടുത്തെ ജോലിക്കാര്‍.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.