ഗോതുരുത്ത് പള്ളിക്കടവിന് സമീപം കൂടുമത്സ്യ കൃഷി ചെയ്യുന്നവര്‍ക്ക് ഇറക്കിയ പണം പോലു തിരിച്ചു കിട്ടാത്ത അവസ്ഥയാണ്. കായലിലെ വെള്ളം മലിനമായതും വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും മീനുകള്‍ ചത്തുപൊങ്ങുന്നതിന് കാരണമാകുന്നു.
വേലിയിറക്ക സമയത്ത് പള്ളിക്കടവിനു പടിഞ്ഞാറു ഭാഗത്ത് എക്കല്‍ അടിഞ്ഞു പുഴയുടെ ഒരുഭാഗം കരയായി. പ്രളയം മുതല്‍ ചെളി അടിയുന്നതിന്റെ തോത് വര്‍ധിക്കുന്നു. കരയില്‍ നിന്നു 35 മീറ്ററോളം ദൂരത്തിലാണു എക്കല്‍ അടിഞ്ഞത്. പണ്ട് കായലിന് നല്ല ആഴം ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ കായലില്‍ എക്കല്‍ അടിഞ്ഞ് ആഴം കുറഞ്ഞു. പുഴയുടെ ആഴം കുറഞ്ഞത് മത്സ്യ സമ്പത്ത് കുറയുന്നതിന് കാരണമായെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. എക്കല്‍ അടിഞ്ഞ ഭാഗത്തോടു ചേര്‍ന്നു ചീനവലകളും കൂടുമത്സ്യക്കൃഷിയുമുണ്ട്. വേലിയിറക്ക സമയത്തു വല ഇടാന്‍ കഴിയില്ല. കൂടു മത്സ്യക്കൃഷിയുടെ കൂടുകള്‍ ചെളിയില്‍ പതിയുന്നു.
മത്സ്യ കുഞ്ഞുങ്ങള്‍ ചത്തുപൊങ്ങുയാണ് 1000 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ 300 മീനികളെ പോലും ലഭിക്കുന്നില്ലയെന്ന് കര്‍ഷകര്‍ പറയുന്നു. ദിവസവും 50 ഉം 60 ഉം കുഞ്ഞുങ്ങളു വരെ ചത്തുപ്പൊങ്ങുന്നുവെന്ന് മത്സ്യ കര്‍ഷകനായ ജിബിന്‍ പറയുന്നു.