Sat. Jan 18th, 2025

ഡല്‍ഹി: ഡല്‍ഹിയില്‍ ദ്വാരകയില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ബിജെപി നേതാവായ സുരേന്ദ്ര മഡിയാളയാണ് മരിച്ചത്. ഇന്നലെ രാത്രി 7.30ന് ഓഫിസിലിരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം സുരേന്ദ്രക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരേന്ദ്രയും ബന്ധുവും ഓഫിസിലിരുന്ന് ടിവി കാണുന്നതിനിടെ മുഖംമറച്ചെത്തിയ രണ്ടുപേര്‍ ഓഫിസില്‍ അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് സുരേന്ദ്രയെ ക്രൂരമായി മര്‍ദിക്കുകയും പിന്നാലെ വെടിയുതിര്‍ക്കുകയുമായിരുന്നു. നാലോ അഞ്ചോ തവണ സുരേന്ദ്രക്ക് നേരേ ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കൃത്യത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടെന്നാണ് വിവരം. സംഘത്തില്‍ മൂന്നു പേരുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ മൂന്നുപേരില്‍ രണ്ടുപേര്‍ മാത്രമാണ് ഓഫിസിനകത്തേക്ക് കയറിയത്. മൂന്നാമന്‍ കെട്ടിടത്തിന് പുറത്ത് കാവല്‍നില്‍ക്കുകയായിരുന്നു. കൊലക്ക് ശേഷം മൂവരും ഇതേ ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. സുരേന്ദ്രക്ക് ആരുമായി ശത്രുതയില്ലായിരുന്നുവെന്നാണ് മകന്റെ മൊഴി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ഹല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം