Wed. Jan 22nd, 2025

പ്രശസ്ത നടിയും നാടക കലാകാരിയുമായ ഉത്തര ബയോക്കർ അന്തരിച്ചു. 79 വയസ്സായിരുന്നു. പൂനെയിലെ സ്വകാര്യ അശുപത്രിയിൽ വെച്ചായിരുന്നു മരണം. നടിയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു. കഴിഞ്ഞ ഒരു വർഷമായി അസുഖബാധിതയായിരുന്നുവെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ഗോവിന്ദ് നിഹ്‌ലാനി സംവിധാനം ചെയ്ത ‘തമസ്’ എന്ന ചിത്രത്തിലൂടെയാണ് ഉത്തര ബയോക്കർ ജനശ്രദ്ധ ആകർഷിച്ചത്. നടിയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് സിനിമ-നാടക രംഗത്ത് നിന്നും നിരവധിപേർ എത്തിയിരുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.