Sat. Jan 18th, 2025

കൊച്ചി: അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ കെ എം ഷാജിക്കെതിരായ എഫ്‌ഐആര്‍ റദാക്കി ഹൈക്കോടതി. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്തിന്റെ ബെഞ്ചാണ് റദ്ദാക്കിയത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഷാജിക്കെതിരായ കേസ്. എഫ്‌ഐആറിന്റെ തുടര്‍നടപടികള്‍ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഷാജി കോഴ വാങ്ങിയെന്ന് തെളിഞ്ഞുവെന്നും എഫ്‌ഐആര്‍ നിലനില്‍ക്കുമെന്നുമായിരുന്നു വിജിലന്‍സിന്റെ വാദം. എന്നാല്‍ കൃത്യമായ തെളിവുകളില്ലെന്നും രാഷ്ട്രീയപരമായ നീക്കങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്നുമാണ് ഷാജി ഹൈക്കോടതിയെ അറിയിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം