Mon. Dec 23rd, 2024

വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഉത്തര കൊറിയ. ജപ്പാനും കൊറിയൻ പെനിൻസുലയ്ക്കും ഇടയിലുള്ള കടലിലാണ് ഉത്തര കൊറിയ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പതിച്ചത്. മിസൈൽ പരീക്ഷണത്തിന് പിന്നാലെ ഒരു ദ്വീപിലെ ജനതയോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജപ്പാൻ നിർദേശം നല്കിയിരുന്നുവെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. മിസൈല്‍ പരീക്ഷണം നടത്തിയതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യദൂര മിസൈലാണോ ദീര്‍ഘദൂര മിസൈലാണോ പരീക്ഷിച്ചതെന്ന് അറിയില്ലെന്നും കടലിന്റെ ഏത് ഭാഗത്താണ് പതിച്ചതെന്ന് വ്യക്തമല്ലെന്നും ജപ്പാൻ അറിയിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.