Sun. Nov 17th, 2024

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഈ മാസം 18 നകം വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 140 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. ഇന്നലെ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും ഓണ്‍ലൈനില്‍ ഹാജരായി. പെന്‍ഷന്‍ തുക വിതരണം ചെയ്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിക്ക് വിധേയമാകേണ്ടി വരുമെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഗതാഗത സെക്രട്ടറി മാത്രമാണ് ഹൈക്കോടതിയില്‍ ഓണ്‍ലൈനായി ഹാജരായത്. മന്ത്രിസഭാ യോഗം നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയും ഓണ്‍ലൈനില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് ഹാജരായി ഈ മാസം പതിനെട്ടിനകം പെന്‍ഷന്‍ തുക വിതരണം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം