Mon. Dec 23rd, 2024

കോഴിക്കോട്: താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ വാടകയ്ക്ക് കൊടുത്തയാള്‍ പോലീസ് കസ്റ്റഡിയിലായി. കസ്റ്റഡിയിലായ ആളെ താമരശ്ശേരിയില്‍ എത്തിച്ച് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രവാസി ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവള കവാടത്തിന് 200 മീറ്റര്‍ അകലെ പെട്ടിക്കടയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഷാഫിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം