Wed. Jan 22nd, 2025

വിദേശ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബിബിസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇഡി. ജീവനക്കാരോട് ഇഡി നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. നേരത്തെ ബിബിസിയുടെ മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ ആദായ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മൂന്നു ദിവസത്തോളമാണ് റെയ്ഡ് നടത്തിയത്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ബിബിസിക്ക് പ്രക്ഷേപണമുണ്ട്. എന്നാൽ, ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനവും തമ്മില്‍ യോജിക്കുന്നില്ലെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. രേഖകളും കരാറുകളും ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ബിബിസി ഉദ്യോഗസ്ഥർ വൈകിപ്പിച്ചുവെന്നും വാർത്താ കുറിപ്പിൽ പറയുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.