Mon. Dec 23rd, 2024

രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടകേസ് നല്‍കി വിഡി സവര്‍ക്കറുടെ സഹോദര പുത്രന്‍. പൂനെ കോടതിയിലാണ് വിഡി സവര്‍ക്കറുടെ സഹോദര പുത്രന്‍ സത്യകി സവര്‍ക്കര്‍ കേസ് നല്‍കിയിരിക്കുന്നത്. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ് പരാതി. ഹാുല്‍ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് നടപടി. രാഹുല്‍ ഗാന്ധി സവര്‍ക്കറെ പരാമര്‍ശിച്ച് സംസാരിക്കുന്ന വിഡീയോനേരത്തെ സത്യകി സവര്‍ക്കര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. മുസ്ലീം സമുദായത്തില്‍പ്പെട്ട വ്യക്തിയെ അഞ്ചു പേര്‍ ചേര്‍ന്ന് തല്ലുകയും അതില്‍ സന്തോഷം അനുഭവിക്കുകയും ചെയ്തുവെന്ന് സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നായിരുന്നു ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം