Mon. Dec 23rd, 2024

മ്യാന്‍മാര്‍ സൈന്യം രാജ്യത്തിന്റെ വിമത മേഖലയില്‍ വ്യോമാക്രമണം നടത്തി. വ്യോമാക്രമണത്തില്‍ 50 ലധികം പേര്‍ കൊല്ലപ്പെട്ടു. മ്യാന്‍മറില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ പട്ടാളഭരണത്തെ എതിര്‍ത്തവരെ ലക്ഷ്യം വെച്ചാണ് സൈന്യം ആക്രമണം നടത്തിയത്. സൈനിക സര്‍ക്കാരിനെ എതിര്‍ക്കുന്ന വടക്ക്-പടിഞ്ഞാറന്‍ സാഗിംഗ് മേഖലയിലെ ഒരു ഗ്രാമത്തെ ലക്ഷ്യമിട്ടായിരുന്നു ഇന്നലെ ആക്രമണം നടന്നത്. സെന്‍ട്രല്‍ സാഗിംഗ് മേഖലയിലെ ഒരു കമ്മ്യൂണിറ്റി ഹാളില്‍ ആക്രമണം നടത്തിയതായി മ്യാന്മാര്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. സമീപകാലത്ത് സൈന്യം രാജ്യത്ത് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളും അടക്കം 50 നും 100 നും ഇടയിലുള്ള ആളുകള്‍ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കൃത്യമായ കണക്കുകള്‍ പുറത്തു വന്നിട്ടില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം