Mon. Dec 23rd, 2024

മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന ഉദ്ധവ് പക്ഷ നേതാവ് ആദിത്യ താക്കറെ. ബി.ജെ.പി മഹാരാഷ്ട്രയില്‍ കലാപത്തിന് ശ്രമിക്കുകയാണെന്ന് ആദിത്യ താക്കറെ ആരോപിച്ചു. തങ്ങളുടെ ഹിന്ദുത്വം വ്യക്തമായി നിര്‍വചിക്കപ്പെട്ടതാണെന്ന് ആദിത്യ താക്കറെ പറഞ്ഞു. ജനങ്ങളെ അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ ഞങ്ങള്‍ ചുട്ടുകൊല്ലുന്നില്ല. അതാണ് ബി.ജെ.പിയുടെ ഹിന്ദുത്വമെങ്കില്‍ അത് എനിക്കും എന്റെ അച്ഛനും എന്റെ മുത്തച്ഛനും ഞങ്ങളുടെ ജനങ്ങള്‍ക്കും മഹാരാഷ്ട്രയ്ക്കും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ഗീതം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ആദിത്യ താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അത് തെറ്റാണെന്നും ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരല്ല സുപ്രികോടതിയാണ് തീരുമാനമെടുത്തത്. 2014ല്‍ അന്നത്തെ ശിവസേനയെ ബി.ജെ.പി പിന്നില്‍ നിന്ന് കുത്തിയെന്നും ആദിത്യ താക്കറെ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം