Mon. Dec 23rd, 2024

തൃപ്പൂണിത്തുറ നഗരസഭാ പരിതിയില്‍ വരുന്ന ഇരുമ്പുപാലം അടച്ചിട്ട് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു. പാലം നവീകരിക്കുന്നതിനോ പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികളോ ഇതുവരെ ആരംഭിച്ചിട്ടില്ല.

 

പാലത്തിന്റെ പല ഭാഗങ്ങളും കാലപ്പഴക്കം മൂലം ഏറ്റവും അപകട നിലയിലാണ്. പാലം തകരാനുള്ള സാധ്യത ഉള്ളതിനാല്‍ ഇരുചക്രവാഹനങ്ങള്‍ മാത്രമേ കടത്തി വിടാന്‍ സാധിക്കുകയുള്ളൂ എന്നാണ് മരാമത്ത് വകുപ്പ് പറയുന്നത്.

പാലത്തില്‍ കുണ്ടും കുഴിയും കാരണം നടക്കുവാന്‍ സാധിക്കുന്നില്ല. ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീഴുന്ന സഹചര്യവുമാണ് ഉള്ളത്. കാലപ്പഴക്കത്തിന്റെ പേരില്‍ നടപ്പാതകളും അടച്ചിട്ടിരിക്കുകയാണ്. പാലത്തില്‍ ഓട്ടോയെങ്കിലും അനുവദിച്ചാല്‍ യാത്രികര്‍ക്ക് വലിയ ആശ്വാസമാകും.

ഓട്ടോയും മറ്റ് വാഹനങ്ങളും കടന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ആശുപത്രികളില്‍ പോകാന്‍ വളരെ ബുദ്ധിമുട്ടാണ് കിലോമീറ്ററുകള്‍ ചുറ്റിവേണം ആശുപത്രികളിലെത്താനെന്ന് നാട്ടുകാര്‍ പറയുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.