അഫ്ഗാനിസ്താനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ. റെസ്റ്റോറന്റിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കരുതെന്ന് താലിബാൻ ഉത്തരവിട്ടു. ഒരുമിച്ചിരിക്കുന്ന സ്ത്രീകളെയും പരുഷന്മാരെയും നിരീക്ഷിക്കാൻ താലിബാൻ ഓഡിറ്റര്‍മാര്‍ ഉണ്ടാകും. ഹെറാത്ത് പ്രവശ്യയിലെ റെസ്റ്റോറന്റുകളിൽ മാത്രമാണ് നിയന്ത്രണമെന്നും മത പുരോഹിതരുടെ പരാതിയെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയാതെന്നുമാണ് താലിബാൻ നല്കുന്ന വാദം. സ്ത്രീകളും പുരുഷന്മാരും ഒത്തുചേരുന്ന ഔട്ട് ഡോര്‍ ഡെെനിങ്ങുകളുള്ള റെസ്റ്റോറന്റുകളിലാണ് നിന്ത്രണം. പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് ഹെറാത്തിലെ വൈസ് ആന്‍ഡ് വെര്‍ച്യു ഡയറക്ടറേറ്റ് മേധാവി അസിസുറഹ്‌മാന്‍ അല്‍ മുഹാജിറും രംഗത്തെത്തി. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്ന രീതി മാറിയതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നും മുഹാജിർ കൂട്ടിചേർത്തു.