Sun. Dec 22nd, 2024

രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ നിരാഹാര സമരം ആരംഭിച്ചു. ഭരണകക്ഷിയായ പാര്‍ട്ടിക്കതെിരെ പാര്‍ട്ടി നേതാവായ സച്ചിന്‍ പൈലറ്റ് സമരത്തിനിറങ്ങിയത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടി പ്രസ്താവന പുറത്തിറക്കി. രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയാണ് പ്രസ്താവന പുറത്തിറക്കിയത്. രാജസ്ഥാനിലെ ഗെഹ്ലോട്ട് ഭരണത്തിനെതിരെ സമരത്തിനിറങ്ങിയ സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയെങ്കിലും അത് അവഗണിച്ചുകൊണ്ടാണ് സച്ചിന്‍ ഉപവാസ സമരം ആരംഭിച്ചത്. ഉപവാസ സമരം നടത്തുന്ന സച്ചിന്‍ പൈലറ്റിനെതിരെ നടപടി എടുക്കണമന്നാവശ്യപ്പെട്ട് ഗെഹ്ലോട്ടും രംഗത്തെത്തിയിരുന്നു. സമരം പാര്‍ട്ടി വിരുദ്ധമാണെന്നും കഴിഞ്ഞ അഞ്ച് മാസമായി താന്‍ എഐസിസി ചുതലയുള്ളയാളാണെന്നും എന്നാല്‍ ഇതുവരെ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ സച്ചിന്‍ പൈലറ്റ് തന്നെ സമീപിച്ചിട്ടില്ലെന്നും രണ്‍ധാവ വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം